അഴിമതിക്കേസില്‍ മലേഷ്യന്‍ മുന്‍ പ്രഥമവനിത അറസ്റ്റില്‍

മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ ഭാര്യ റോസ്മ മാന്‍സാറെക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഴിമതി വിരുദ്ധ ഏജന്‍സി ചുമത്തിയിരിക്കുന്നത്

Update: 2018-10-04 02:17 GMT
Advertising

മലേഷ്യയിലെ മുന്‍ പ്രഥമ വനിത റോസ്മാ മാന്‍സര്‍ അറസ്റ്റില്‍. മലേഷ്യയിലെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് റോസ്മക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ ഭാര്യ റോസ്മ മാന്‍സാറെക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഴിമതി വിരുദ്ധ ഏജന്‍സി ചുമത്തിയിരിക്കുന്നത്. എം.ബി.ഡിയുടെ വികസന ഫണ്ടില്‍ നിന്നും 4.5 ബില്ല്യണ്‍ ഡോളറിന്റെ തട്ടിപ്പ് ആണ് റോസ്മ മാന്‍സാറക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് നിയമ ലംഘനങ്ങള്‍ തുടങ്ങിയവയാണ് റോസ്മക്കെതിരെയുള്ള കേസുകള്‍. റോസ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മൂന്ന് തവണ റോസ്മയെ അഴിമതി വിരുദ്ധ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച 13 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് ഏജന്‍സി റോസ്മയെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വെരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. പ്രധാനമന്ത്രിയായിരിക്കെ എം.ബി.ഡിയുടെ വികസന ഫണ്ടില്‍ നിന്നും 517 മില്ല്യണ്‍ ഡോളറിന്റെ തിരിമറി നടത്തിയ കേസില്‍ നേരത്തെ നജീബിനെ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News