സാമ്പത്തിക മാന്ദ്യം രൂക്ഷമായ ബ്രസീലില്‍ ഞായറാഴ്ച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പ്
വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജയിര്‍ ബോള്‍സോനരോ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ ഹദ്ദാദ് എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് വേദിയൊരുങ്ങിയേക്കും
സാമ്പത്തിക മാന്ദ്യം രൂക്ഷമായ ബ്രസീലില്‍ ഞായറാഴ്ച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കും. തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളുമാണ് തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. 1.30 കോടി ജനങ്ങള്‍ക്കാണ് ബ്രസീലില്‍ ഈയടുത്ത കാലത്ത് ജോലി നഷ്ടമായിരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് 12 മുതല്‍ 14 ശതമാനം വരെയാണ്. തൊഴിലില്ലായ്മ രൂക്ഷമായതോടെ രാജ്യത്ത് അഴിമതിയും അക്രമവും വ്യാപകമായി. ധ്രുവീകരണ പ്രവര്‍ത്തനങ്ങളും രൂക്ഷമായിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ ആരും വിജയിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജയിര്‍ ബോള്‍സോനരോ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ ഹദ്ദാദ് എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് വേദിയൊരുങ്ങിയേക്കും. ബോള്‍സോനോര സ്വകാര്യ വത്കരണത്തിന് ഊന്നല്‍ കൊടുക്കുമ്പോള്‍ ഹദ്ദാദ് മുന്‍ഗണന നല്‍കുന്നത് സര്‍ക്കാര്‍ മേഖലയിലൂടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്.