ഇസ്രയേലിന്‍റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരിക്കേറ്റ് ഫലസ്തീന്‍ ബാലന്‍ മരിച്ചു

അഹ്മദ് അബൂ ഹാബല്‍ എന്ന 15 കാരനാണ് മരിച്ചത്

Update: 2018-10-05 02:53 GMT
Advertising

ഇസ്രയേലിന്‍റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരിക്കേറ്റ് ഫലസ്തീന്‍ ബാലന്‍ മരിച്ചു. ഗസ്സയില്‍ നടന്ന പ്രക്ഷോഭത്തിലാണ് ഇസ്രയേല്‍ കണ്ണീര്‍ വാതക പ്രയോഗവും വെടിവെപ്പും നടത്തിയത്. വെടിവെപ്പില്‍ 24 പേര്‍ക്ക് പരിക്കേറ്റു. അഹ്മദ് അബൂ ഹാബല്‍ എന്ന 15കാരനാണ് മരിച്ചത്. ഇസ്രയേല്‍-ഗസ്സ സ്ട്രിപ്പിനടുത്തുള്ള ചെക്ക്പോയിന്‍റ്ലാണ് പ്രക്ഷോഭമുണ്ടായത്.

ടിയര്‍ ഗ്യാസ് കാനിസ്റ്റര്‍ തലയില്‍ ‍ കൊണ്ടതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്റ വ്യക്തമാക്കി. ഇതോടെ 195ലേറെ ഫലസ്തീന്‍ വംശജരാണ് ഈ വര്‍ഷം ഗസ്സയില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ വെടിവെപ്പില്‍ 7 ഫലസ്തീന് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്.

തങ്ങളുടെ ഭൂമിയിലേക്ക് പ്രവേശനത്തിനുള്ള അവകാശം ഉന്നയിച്ച് ഫലസ്തീന്‍ വംശജര്‍ നടത്തുന്ന സമരം 70 വര്‍ഷത്തിലേറെയായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏഴര ലക്ഷത്തിലേറെ ഫലസ്തീനികളെയാണ് സ്വന്തം ഭുമിയില്‍ നിന്ന് ഇസ്രയേലികൾ കുടിയൊഴിപ്പിച്ചത്.

Tags:    

Similar News