ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‍വയെ കാണാനില്ല

കഴിഞ്ഞ മാസം ചൈനയിലേക്ക് പോയ മെങിനെയാണ് കാണാതായത്. 

Update: 2018-10-06 01:18 GMT
Advertising

രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‍വയെ കാണാനില്ല. കഴിഞ്ഞ മാസം ചൈനയിലേക്ക് പോയ മെങിനെയാണ് കാണാതായത്. സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 29നാണ് മെങ് ഹോങ്‍വ ഫ്രാന്‍സില്‍ നിന്നും ജന്മനാടായ ചൈനയിലേക്ക് പോയത്. പിന്നീട് മെങിനെ കുറിട്ട് വിവരമൊന്നും ഇല്ലാതായതിനാല്‍ ഭാര്യയാണ് ലിയോണ്‍ പൊലീസിന് പരാതി നല്‍കിയത്.

ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പാരാതിയെ തുര്‍ന്ന് ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുടുംബത്തോടൊപ്പം ഇന്റര്‍പോളിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ചൈനയില്‍ പൊതു സുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുള്‍പ്പടെയുള്ള ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്വെയ്. 2016 നവംബറിലാണ് മെങ് ഇന്റര്‍പോളിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജന്‍സിയുടെ പ്രസിഡന്റിന്റെ തിരോധാനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മെങിന്റെ തിരോധാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Tags:    

Similar News