ഇന്തോനേഷ്യക്ക് പിന്നാലെ ഹെയ്തിയിലും ഭൂചലനം
രക്ഷാപ്രവർത്തനത്തിനായി ഹെയ്തിയിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഹെയ്തി പ്രസിഡന്‍റ് ജൊവനല്‍ മോയിസ് അറിയിച്ചു
വടക്കന്‍ ഹെയ്തിലുണ്ടായ ഭൂകമ്പത്തില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെയ്തിയിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഹെയ്തി പ്രസിഡന്‍റ് ജൊവനല്‍ മോയിസ് അറിയിച്ചു.
കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. വടക്കന്‍ ഹെയ്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂചലനത്തില്‍ 11 പേര്‍ മരിച്ചു. 135 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹെയ്തിയുടെ അയല്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഹെയ്തിയിൽ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും ഹെയ്തി പ്രസിഡന്‍റ് ജൊവനല്‍ മോയിസ് അറിയിച്ചു. 2010ല്‍ ഹെയ്തി തലസ്ഥാനമായ പോര്‍ട്ട് ഔ പ്രിന്‍സിലുണ്ടായ ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു.