സൌദി മാധ്യമ പ്രവര്‍ത്തകന്റെ തിരോധാനം: കൊല്ലപ്പെട്ടിരിക്കാമെന്ന വാര്‍ത്ത നിഷേധിച്ച് സൌദി

സൌദി ഭരണകൂട വിമര്‍ശകനായി അറിയപ്പെടുന്ന ഖഷോഗി തുര്‍ക്കിയിലാണ് താമസം

Update: 2018-10-08 03:48 GMT
Advertising

സൌദി പത്രമായ അറബ് ന്യൂസ്, അല്‍ വതന്‍ എന്നിവയില്‍ മാധ്യമ പ്രവര്‍ത്തകനും വാഷിങ് ടണ്‍ പോസ്റ്റില്‍ നിലവില്‍ കോളമിസ്റ്റുമാണ് സൌദി പൌരനായ ജമാല്‍ ഖഷോഗി. സൌദി ഭരണകൂട വിമര്‍ശകനായി അറിയപ്പെടുന്ന ഖഷോഗി തുര്‍ക്കിയിലാണ് താമസം. കഴിഞ്ഞ ചൊവ്വാഴ്ച തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വിവാഹ രേഖകള്‍ ശരിയാക്കാന്‍ പ്രതിശ്രുത വധുവിനൊപ്പം ഇദ്ദേഹം എത്തിയിരുന്നു. പിന്നീടാണ് ഖഷോഗിയെ കാണാതായെന്ന പരാതിയുയര്‍ന്നത്.

ഓഫീസില്‍നിന്ന് ഖഷോഗി പുറത്ത് പോയിട്ടില്ലെന്നാണ് തുര്‍ക്കിയുടെ ആരോപണം. എന്നാല്‍ ഇത് സൌദി കോണ്‍സുലേറ്റ് നിഷേധിച്ചു. ഒന്നു മറക്കാനില്ലെന്നും ഓഫീസില്‍ കയറി പരിശോധിക്കാമെന്നും സൌദി കിരീടാവകാശി വിശദീകരിക്കുകയും ചെയ്തു. ഇതിനിടെയാണ്, ഇദ്ദേഹത്തെ സൌദിയില്‍ നിന്നെത്തിയ സംഘം വധിച്ചെന്ന് പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയും നിഷേധിച്ച സൌദി ഭരണകൂടം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആവര്‍ത്തിച്ചു. സംഭവത്തില്‍ തുര്‍ക്കിയും സൌദിയും അന്വേഷണം തുടരുകയാണ്.

Tags:    

Similar News