നാശനഷ്ടങ്ങള്‍ വിതച്ച് മൈക്കല്‍ ചുഴലിക്കാറ്റ് പാന്‍ഹാന്റല്‍ തീരത്ത് വീശിയടിച്ചു
കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കനത്ത ജാഗ്രതയിലാണ് അമേരിക്കയിലെ പല പ്രദേശങ്ങളും
മൈക്കല്‍ ചുഴലിക്കാറ്റ് പാന്‍ഹാന്റല്‍ തീരത്ത് വീശിയടിച്ചു. കനത്ത നാശനഷ്ടങ്ങളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യിതിരിക്കുന്നത്.കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കനത്ത ജാഗ്രതയിലാണ് അമേരിക്കയിലെ പല പ്രദേശങ്ങളും. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ജനജീവിതത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്.
ഫ്ലോറിഡയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ പൻഹാൻഡൽ തീരത്ത് വീശിയടിച്ച മൈക്കല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം. മണിക്കൂറില്‍ 249 കിലോമീറ്റര്‍ വേഗയിലാണ് കാറ്റു വീശുന്നത്. നിരവധി മരങ്ങളാണ് കട പുഴകി വീണത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് പന്‍ഹാന്‍റല്‍ പരിസരത്ത് വീശിയടിച്ചത്. ഗൾഫ് ഓഫ് മെക്സിക്കോ പ്രദേശത്ത് നിന്ന് ശക്തിയാര്‍ജ്ജിച്ച കൊടുങ്കാറ്റ് പാൻഹാൻഡിലിൽ എത്തിയപ്പോൾ കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു.
പനാമ സിറ്റി ബീച്ചിലും പാൻഹാന്‍ടല്‍ ശക്തമായ മഴയും രേഖപ്പെടുത്തി. കാറ്റഗറി 4 ലാണ് മൈക്കല്‍ ചുഴലിക്കാറ്റിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അപകടകരാം വിധം വീശിയടിക്കുന്ന കാറ്റ് കാറ്റഗറി അഞ്ചിലേക്ക് മാറാനാണ് സാധ്യത.