ഷെയ്ക്ക് ഹസീനക്ക് നേരെ വധശ്രമം; പ്രതിപക്ഷ പാര്‍ട്ടി അധ്യക്ഷന് ജീവപര്യന്തം 

2004 ലാണ് ഹസീനയെ വധിക്കാന്‍ ശ്രമം നടന്നത്.

Update: 2018-10-11 03:04 GMT
Advertising

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിപക്ഷ പാര്‍ട്ടി അധ്യക്ഷന് ജീവപര്യന്തം. 19 പേര്‍ക്ക് വധശിക്ഷ. 2004ലാണ് ഹസീനയെ വധിക്കാന്‍ ശ്രമം നടന്നത്. പ്രമുഖ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ താരിഖ് റഹ്മാനിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. നിലവില്‍ ലണ്ടനിലെ എക്സൈലിലാണ് താരിഖ് റഹ്മാന്‍. കേസില്‍ മറ്റ് 19 പേര്‍ക്ക് വധശിക്ഷയും വിധിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേരും ബിഎന്‍പിയുടെ പ്രധാന നേതാക്കളാണ്. മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്ഫുസമാന്‍ ബാബറും വധശിക്ഷ ലഭിച്ചവരില്‍പ്പെടും.

കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധിയെ സ്വാഗതം ചെയ്ത് കോടതിക്കു പുറത്ത് നിരവധി ആളുകള്‍ ആഹ്ലാദപ്രകടനം നടത്തി. താരിഖ് റഹ്മാനെ ഉടന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിച്ച് ശിക്ഷ നടപ്പിലാക്കണമെന്ന് പ്രകടനം നടത്തിയവര്‍ ആവശ്യപ്പെട്ടു. 2004ലാണ് ഷെയ്ക്ക് ഹസീനയെ വധിക്കാന്‍ ശ്രമം നടന്നത്. ഒരു റാലിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹസീനക്കു നേരെ ഗ്രനേഡ് ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News