സിറിയയിലെ വിമതരോട് പോരാടാനുറച്ച് റഷ്യന്‍ സര്‍ക്കാര്‍

Update: 2018-10-11 02:48 GMT
Advertising

സിറിയയിലെ വിമതരോട് പോരാടാനുറച്ച് റഷ്യന്‍ സര്‍ക്കാര്‍. സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കുമെന്നും റഷ്യ അറിയിച്ചു. സിറിയയിലെ വിമത മേഖലയിലെ ഇദ്ലിബിൽ നിന്ന് 1000 ലേറെ തീവ്രവാദികൾ പിന്‍മാറിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സഖാവോവ അറിയിച്ചു.

ഇവിടെ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. റഷ്യയും തുർക്കിയും ഇദ്ലിബിൽ ഒരു പുതിയ സൈനിക ശക്തി നടപ്പാക്കാൻ സമ്മതിച്ചു. അതിൽ നിന്ന് തീവ്രവാദ വിമതരെ ഒക്ടോബർ 15-ന് പിൻവലിക്കുമെന്നും മരിയ സഖാവോവ പറഞ്ഞു.

Tags:    

Similar News