വ്യാപാര യുദ്ധത്തില്‍ അമേരിക്കക്കെതിരെ വീണ്ടും ചൈന
വ്യാപരയുദ്ധം അവസാനിപ്പിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്. അതിന് അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറുമാണ്. എന്നാല്‍ അമേരിക്ക നടത്തുന്ന പ്രകോപനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചൈന വ്യക്തമാക്കി.
വ്യാപാര യുദ്ധത്തില്‍ അമേരിക്കക്കെതിരെ വീണ്ടും ചൈന. സാമ്പത്തിക അധിനിവേശം നടത്തിയെന്ന അമേരിക്കയുടെ വാദം അംഗീകരിക്കാനാകില്ലെന്നും യു.എസിന്റേത് സംരക്ഷണ വാദമാണെന്നും ചൈന ആരോപിച്ചു.
വ്യാപരയുദ്ധം അവസാനിപ്പിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്. അതിന് അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറുമാണ്. എന്നാല്‍ അമേരിക്ക നടത്തുന്ന പ്രകോപനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചൈന വ്യക്തമാക്കി. ചൈന സാമ്പത്തിക അധിനിവേശം നടത്തിയെന്ന അമേരിക്കയുടെ പരാമര്‍ശം തെറ്റാണെന്നും യുഎസിന്റേത് ഏക പക്ഷീയവും സംരക്ഷണ വാദവുമാണെന്നും ചൈന വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് ആരോപിച്ചു.
പൊള്ളയായ ആരോപണങ്ങള്‍ അവസാനിപ്പിച്ച് ഉഭയകക്ഷി വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗാവോ ഫെങ് പറഞ്ഞു.വിദേശ സാമ്പത്തിക വ്യാപാര സഹകരണത്തെ ചൈന പ്രോത്സാഹിപ്പിക്കുന്നു. ആഗോള സാമ്പത്തിക വികസനം ശക്തിപ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നത്. ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നതെന്നും ഫെങ് കൂട്ടിച്ചേര്‍ത്തു.
ഏകപക്ഷീയ വാദത്തിനും വാണിജ്യ സംരക്ഷണത്തിനും വേണ്ടി ഒഴിവ് കഴിവ് നടത്തുകയാണ് അമേരിക്കയെന്നും അതില്‍ നിന്ന് യു.എസ് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ചൈന വ്യക്തമാക്കി.