മീ ടൂവിന് പിന്തുണയുമായി മിഷേല്‍ ഒബാമയും
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് സ്ത്രീകള്‍ തുറന്ന്പറച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന മീ ടൂ കാമ്പയിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്ത് വന്ന്‌കൊണ്ടിരിക്കുന്നത്. മീ ടൂവില്‍ തുറന്ന്പറച്ചില്‍ നടത്തുന്ന സ്ത്രീകള്‍ അടുത്ത തലമുറക്ക് വഴികാണിച്ച് കൊടുക്കുകയാണെന്ന് മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ പറഞ്ഞു.
'മാറ്റങ്ങള്‍ ഒറ്റയടിക്ക് സംഭവിക്കുന്നതല്ല. മാറ്റത്തിലേക്കുള്ള വഴിയില്‍ പ്രതിബന്ധങ്ങളും പ്രതിരോധങ്ങളും ഉണ്ടാകും. സ്ത്രീകളോട് സമൂഹം വെച്ച് പുലര്‍ത്തിയിരുന്ന സമീപനങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. തങ്ങളോട് അതിക്രമം കാണിക്കുന്നവരോട് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നെങ്കില്‍ ക്ഷമിക്കണം, ഞങ്ങള്‍ അടുത്ത തലമുറക്ക് വഴികാണിക്കുകയാണ് എന്ന് സ്ത്രീകള്‍ തുറന്ന്പറയേണ്ട സമയമാണിത്,' മിഷേല്‍ ഒബാമ പറഞ്ഞു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഗ്ലോബല്‍ ഗേള്‍സ് അലയന്‍സിന്റെ പ്രഖ്യാപന വേളയിലാണ് മിഷേല്‍ മി ടൂ കാമ്പയിനെ പിന്തുണച്ച് സംസാരിച്ചത്.