ഐ.എസ്.ഐയെ വിമര്‍ശിച്ചു, പാകിസ്ഥാന്‍ ജഡ്ജിക്ക് കസേര നഷ്മായി   

Update: 2018-10-12 16:32 GMT
Advertising

പാകിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സി ഐ.എസ്.ഐയെ വിമര്‍ശിച്ചതിന് ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്തു. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഐ.എസ്.ഐ ശ്രമിച്ചു എന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ജഡ്ജി ഷൗക്കത്ത് സിദ്ദീഖിക്ക് സ്ഥാനം നഷ്ടപ്പെട്ടത്.

നിയമ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലാണ് ഷൗക്കത്ത് സിദ്ദീഖിയെ പ്രസിഡന്റ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി അറിയിച്ചത്.

പാകിസ്ഥാനിലെ തിരഞ്ഞെടുപ്പുകളില്‍ സൈന്യത്തിന്റെയും ഐ.എസ്.എൈയുടെയും ഇടപെടലുകള്‍ പൊതുരംഗത്ത് ചര്‍ച്ച ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്താറുണ്ട്. ജൂലൈയിലെ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഒരു പൊതു പ്രസംഗത്തിലാണ് സിദ്ദീഖി ഐ.എസ്.ഐക്കെതിരെ ആരോപണം ഉന്നയിച്ചത്.

Tags:    

Similar News