ജപ്പാന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കും 

2011 ന് ശേഷം ആദ്യമായാണ് ഒരു ജപ്പാന്‍ പ്രധാനമന്ത്രി ചൈനയിലെത്തുന്നത്.

Update: 2018-10-13 02:52 GMT
Advertising

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സൊ ആബേ, ചൈന സന്ദര്‍ശിക്കും. ഈ മാസം അവസാനമാണ് ആബേ ചൈനയിലെത്തുക. 2011 ന് ശേഷം ആദ്യമായാണ് ഒരു ജപ്പാന്‍ പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. ജപ്പാനും ചൈനയും തമ്മിലുള്ള സമാധാന കരാറിന്‍റെ നാല്‍പ്പതാം വാര്‍ഷികത്തിലാണ് ജപ്പാന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശനത്തിനൊരുങ്ങുന്നത്.

ഈ മാസം 25നാണ് ഷിന്‍സൊ ആബെ ചൈനയിലെത്തുക. 27 വരെയാണ് സന്ദര്‍ശനം.സന്ദര്‍നം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്നും,സഹകരണം വര്‍ധിപ്പിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രലയ വക്താവ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാമ്പത്തിക വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന് പുറമെ ആഗോള സാമ്പത്തിക രംഗത്ത് ആബെയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

Tags:    

Similar News