സൊമാലിയയില്‍ ഇരട്ട ചാവേര്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത് കവിഞ്ഞു
ആക്രമണത്തിന്റെ ഉത്തരവാജിത്വം അല്‍ഷബാബ് ഏറ്റെടുത്തു
Update: 2018-10-15 06:11 GMT
സൊമാലിയയില്‍ ഇരട്ട ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കവിഞ്ഞു. പരിക്കേറ്റ് നാല്‍പ്പതോളം പേര്‍ ചികിത്സയിലാണ്. തീവ്രവാദ സംഘടനയായ അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബയിഡോവയിലെ റസ്റ്റോറന്റിലും ഹോട്ടലിലുമാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. സ്ഫോടക വസ്തുക്കള്‍ ധരിച്ച ചാവേര്‍ ബെദര്‍ എന്ന റെസ്റ്റോറന്റിലേക്ക് കടന്നു ചെല്ലുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ബിലാലിലെ ഹോട്ടലിലും സ്ഫോടനം ഉണ്ടായി. രണ്ടിടത്തുമായി പതിനാറ് പേരാണ് സംഭവസ്ഥലത്ത് മരിച്ചത്. പരിക്കേറ്റ നിരവധിപ്പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. തീവ്രവാദ സംഘടനയായ അല്‍ഷബാബ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.