വെനസ്വേലയില്‍ നിന്ന് കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം

യു.എന്നിന്റെ കണക്കുകള്‍ പ്രകാരം 1.9 മില്യണ്‍ ആളുകളാണ് മൂന്ന് വര്‍ഷത്തിനിടെ വെനസ്വേലയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്

Update: 2018-10-16 03:10 GMT
Advertising

വെനസ്വേലയില്‍ നിന്ന് കൊളംബിയയിലേക്കുള്ള അനധികൃത കുടിയേറ്റക്കാര്‍ പെരുകുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള കുടിയേറ്റം ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ അനധികൃത കുടിയേറ്റത്തിനൊപ്പം അതിര്‍ത്തിയിലെ കള്ളക്കടത്ത് ഉള്‍പ്പെടെ കുറ്റകൃത്യങ്ങളും കൂടുന്നതായാണ് റിപ്പോര്‍ട്ട്.

യു.എന്നിന്റെ കണക്കുകള്‍ പ്രകാരം 1.9 മില്യണ്‍ ആളുകളാണ് മൂന്ന് വര്‍ഷത്തിനിടെ വെനസ്വേലയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. ആദ്യ സമയങ്ങളില്‍ കുടിയേറ്റങ്ങളേറെയും തെക്കേ അമേരിക്കയിലേക്കായിരുന്നു. ഒരിക്കലും വറ്റാത്തത്ര എണ്ണപ്പാടങ്ങളുമായി ലാറ്റിന്‍ അമേരിക്കയിലെ സമ്പന്ന രാജ്യമായിരുന്ന വെനസ്വേലയില്‍ ഇന്ന് ഭക്ഷണത്തിന് പോലും വകയില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. കൊളംബിയയിലേക്ക് ഉള്ള കുടിയേറ്റങ്ങളേറെയും ടക്കീറാ നദിവഴിയാണ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘങ്ങളാണ് ടക്കീറ നദി വഴി അനധികൃതമായി കൊളംബിയയിലേക്ക് കുടിയേറുന്നത്. കൊളംബിയ - വെനസ്വേല അതിര്‍ത്തിയിലെ കള്ളക്കടത്ത് കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. അനധികൃത കുടിയേറ്റത്തിലൂടെ കൊളംബിയയിലേക്ക് എത്തുന്നവരില്‍ പലരും മയക്കുമരുന്ന് കടത്ത് റാക്കറ്റുകള്‍, മറ്റ് ക്രിമിനല്‍ ഗ്രൂപ്പുകള്‍ എന്നിവകളിലായി എത്തിപ്പെടുന്നു. കൊളംബിയ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News