25 വർഷത്തിന് ശേഷം വെടി വെപ്പുകളില്ലാത്ത ആദ്യ വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക്
25 വർഷത്തിന് ശേഷം വെടി വെപ്പുകളില്ലാത്ത ആദ്യ വാരാന്ത്യം അടയാളപ്പെടുത്തി ന്യൂയോർക്ക്. ന്യൂയോർക്ക് പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെടിവെപ്പുകളും കൊലപാതകങ്ങളും നടക്കാത്ത വെള്ളി, ശനി , ഞായർ ദിവസങ്ങളാണ് ഈ ആഴ്ച കടന്ന് പോയത്'; ന്യൂയോർക്ക് പൊലീസ് ചീഫ് ജെയിംസ് ഒ’നെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഈ ദശകത്തിലെ ആദ്യ സംഭവമാണിത്, ന്യൂ യോർക്ക് പൊലീസ് ഡിപ്പാർട്മെന്റിന് മാത്രമല്ല മുഴുവൻ ന്യൂയോർക്കക്കാർക്കും ഇതിൽ അഭിമാനിക്കാം’; അദ്ദേഹം പറഞ്ഞു. ഇതിന് മുൻപ് 1993 ലാണ് വെടിവെപ്പുകളില്ലാത്ത ഒരു ആഴ്ച കടന്ന് പോയതെന്ന് പോലീസ് പറയുന്നു.
കൊലപാതകങ്ങളുടെ കാര്യത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2018 പകുതി പിന്നിട്ടപ്പോൾ, 147 കൊലപാതകങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ എട്ട് ശതമാനം വർധനവാണ് കാണിക്കുന്നത്. കൂടുതൽ കൊലപാതകങ്ങളും നഗരങ്ങളായ ബ്രൂക്‌ലിൻ, ബ്രോങ്ക്സ് എന്നിവയാണെന്നാണ് പൊലീസ് പറയുന്നത്.