സിറിയ - ഇസ്രയേൽ അതിർത്തി കവാടം ക്യുനെയ്‍ത്ര ക്രോസിങ് തുറന്നു

നാല് വർഷങ്ങൾക്ക് ശേഷമാണ് ക്യുനെയ്‍ത്ര ക്രോസിങ് തുറന്നുകൊടുത്തത്.

Update: 2018-10-16 02:41 GMT
Advertising

സിറിയ - ഇസ്രയേൽ അതിർത്തി കവാടമായ ക്യുനെയ്‍ത്ര ക്രോസിങ് തുറന്നു. നാല് വർഷങ്ങൾക്ക് ശേഷമാണ് ക്യുനെയ്‍ത്ര ക്രോസിങ് തുറന്നുകൊടുത്തത്. സിറിയന്‍ ആഭ്യന്തരയുദ്ധത്തെ തുടർന്ന് തടസ്സപ്പെട്ട യു.എൻ നിരീക്ഷണ സംഘത്തിന്‍റെ സമാധാന ദൌത്യം ഇതോടെ പുനരാരംഭിക്കാനാകും.

1974ൽ സൈനികരെ പിൻവലിച്ച മേഖലയാണ് ഗോലൻ ഹൈറ്റ്സിലെ ക്യുനെയ്‍ത്ര. ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര നിരീക്ഷക സേനക്കായിരുന്നു ഈ മേഖലയുടെ മേൽനോട്ടം. യു.എൻ നിരീക്ഷകർ മാത്രമായിരുന്നു ക്യുനെയ്‍ത്ര പാത ഉപയോഗിച്ചിരുന്നത്. ഇസ്രയേൽ അധീന ഗോലനും സിറിയയുടെ ഏതാനും മേഖലയും ഉൾപ്പെടുന്ന ഈ പ്രദേശത്തെ സമാധാനദൌത്യങ്ങൾക്ക് തിരിച്ചടിയായത് സിറിയന്‍ ആഭ്യന്തരയുദ്ധം ആയിരുന്നു. മേഖല വിമതസേനയുടെ അധീനതയിലാക്കി തുടങ്ങിയപ്പോൾ 2014ൽ ക്യുനെയ്‍ത്ര ക്രോസിങ് അടച്ചുപൂട്ടി. സിറിയയിൽ സമാധാനം മടങ്ങി എത്തിയതോടെയാണ് പാത വീണ്ടും തുറന്നത്.

സിറിയയുടെ പതാക പാതയിൽ സ്ഥാപിച്ചു. ഇനി യു.എൻ നിരീക്ഷകർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും പാത ഉപയോഗിക്കാൻ സാധിക്കും. ഇസ്രയേലിലും സിറിയയിലും താമസിക്കുന്നവർക്ക് ഇരുരാജ്യങ്ങളിലും താമസിക്കുന്ന അവരുടെ ബന്ധുക്കളെ സന്ദർശിക്കാനാകും. ക്യുനെയ്‍ത്ര ക്രോസിങ് തുറന്നത് കർഷകർക്കും ഗുണം ചെയ്യും.

ഗോൾഡൻ ഹൈറ്റ്സിനെ ചൊല്ലി 1973 മുതലാണ് സിറിയയും ഇസ്രയേലും തർക്കം തുടങ്ങുന്നത്. സെപ്തംബർ 27ന് ഇസ്രയേൽ പ്രതിരോധമന്ത്രി മേഖലയിലെ ഇസ്രയേലിന്‍റെ അധീനതയിലുള്ള പ്രദേശം സന്ദർശിച്ചിരുന്നു.

Tags:    

Similar News