കോംഗോയില്‍ എബോള പടരുന്നു; ഒരാഴ്ചക്കിടെ 24 മരണം
ജൂലൈ മാസം തുടക്കം മുതല്‍ തന്നെ രാജ്യം എബോള ഭീഷണിയിലാണ്. വൈറസ് ബാധിച്ച 211 പേരില്‍ 138 പേരാണ് ഇതുവരെ മരിച്ചത്.
മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോ എബോള ഭീഷണിയില്‍. രാജ്യത്ത് ഒരാഴ്ചക്കിടെ 24 പേരാണ് എബോള ബാധിച്ച് മരിച്ചത്. 211 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.
ഒക്ടോബര്‍ എട്ടിനും 14നും ഇടയില്‍ എബോള കേസുകള്‍ രണ്ടിരട്ടിയായി വര്‍ധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 24 പേര്‍ ഒരാഴ്ചക്കിടെ വൈറസ് ബാധിച്ച് മരിച്ചു. 33 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ജൂലൈ മാസം തുടക്കം മുതല്‍ തന്നെ രാജ്യം എബോള ഭീഷണിയിലാണ്. വൈറസ് ബാധിച്ച 211 പേരില്‍ 138 പേരാണ് ഇതുവരെ മരിച്ചത്.
പതിനായിരത്തിലധികം പേര്‍ തിങ്ങി പാര്‍ക്കുന്ന ബെനിയിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതരുടെ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ട ഈ മേഖലയില്‍ എബോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍ രാജ്യങ്ങളായ റവാന്‍ഡ , ഉഗാണ്ട എന്നിവിടങ്ങളിലേക്ക് കൂടി വൈറസ് പടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നാല് മാസത്തിനകം പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വൈറസിനെ ചെറുക്കാനാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എബോളക്കുള്ള പ്രതിരോധ കുത്തിവെപ്പിന് ഈ രാജ്യങ്ങളില്‍ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല