റോഹിങ്ക്യന്‍ അഭയാര്‍ഥി സ്ത്രീകളെ ബംഗ്ലാദേശില്‍ നിര്‍ബന്ധ ജോലിക്ക് വിധേയമാക്കുന്നു

മെച്ചപ്പെട്ട ജീവിതവും ജോലിയും വാഗ്ദാനം ചെയ്യപ്പടുകയും പിന്നീട് ചതിക്കപ്പെടുകയും ചെയ്തവരെക്കുറിച്ചുള്ള കഥകള്‍ അഭയാര്‍ഥി ക്യാമ്പുളില്‍ സുപരിചിതമാണ്.

Update: 2018-10-18 03:36 GMT
Advertising

അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിക്കുന്ന ഒരു ഗതിയുമില്ലാത്ത കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്താനായി പെണ്‍കുട്ടികളെ നിർബന്ധിത തൊഴിലിന് വില്‍പ്പന നടത്തുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 99 പേരെ ഇത്തരത്തില്‍ വില്‍ക്കപ്പെട്ടിട്ടുണ്ടെന്നും യഥാര്‍ഥ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിലും വലുതായിരിക്കുമെന്നും ഇന്‍റര്‍ണാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറയുന്നു. ഇതില്‍ 35 പെണ്‍കുട്ടികളും 31 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 31 പെണ്‍കുട്ടികളും 26 സ്ത്രീകളും ഇപ്പോള്‍ നിര്‍ബന്ധ തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്.

മെച്ചപ്പെട്ട ജീവിതവും ജോലിയും വാഗ്ദാനം ചെയ്യപ്പടുകയും പിന്നീട് ചതിക്കപ്പെടുകയും ചെയ്തവരെക്കുറിച്ചുള്ള കഥകള്‍ അഭയാര്‍ഥി ക്യാമ്പുളില്‍ സുപരിചിതമാണെന്ന് ഇന്‍റര്‍ണാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറയുന്നു. ജോലി വാഗ്ദാനവുമായി വരുന്നവര്‍ പറയുന്നത് കള്ളമാണെന്നറിഞ്ഞിട്ടും ദുരവസ്ഥ കാരണം കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വേണ്ടി ഒരാളെ ത്യാഗം ചെയ്യുകയാണ് ഇവിടെയുള്ള മിക്കരും ചെയ്യുന്നതെന്നും ദീന പറഞ്ഞു.

ബാക്കിയുള്ളവരില്‍ 25 പുരുഷന്മാരും ആറ് ബാലന്മാരും നിര്‍ബന്ധ ജോലിക്ക് വഴങ്ങി. ബാക്കിയുള്ള പെണ്‍കുട്ടികളും സ്ത്രീകളും ലൈംഗികമായി ചൂഷണപ്പെടുന്നവരുടെ പട്ടികയിലുമായി.

ബംഗ്ലാദേശിലെ യുവാക്കളുടെ സന്നധ സംഘടനകള്‍ റോഹിങ്ക്യകള്‍ക്കിടയില്‍ നിര്‍ബന്ധ ജോലിയിലെ പ്രശ്നങ്ങള്‍ വിശദീകരിച്ച് അവരെ ഇതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ കണക്കുകളനുസരിച്ച് ആയിരത്തില്‍ കൂടുതല്‍ റോഹിങ്ക്യകള്‍ നിര്‍ബന്ധ ജോലിക്ക് വിധേയമായിട്ടുണ്ട്.

യു.എന്നിന്‍റെ കണക്കനുസരിച്ച് ഏകദേശം 900000 റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെ കോക്സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ പാര്‍ക്കുന്നത്.

Tags:    

Similar News