ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി ആസ്ട്രേലിയയിലെ ക്യൂണ്‍സ്‍ലാന്‍ഡ് സംസ്ഥാനം

Update: 2018-10-19 03:25 GMT
Advertising

ആസ്ട്രേലിയയിലെ ക്യൂണ്‍സ്‍ലാന്‍ഡ് സംസ്ഥാനം ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പുതിയ നിയമ പ്രകാരം 22 ആഴ്ചയില്‍ താഴെ മാത്രം പ്രായമായ ഗര്‍ഭം മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുകയുള്ളൂ. 22 ആഴ്ചയില്‍ കൂടുതലുള്ളത് ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കില്ല. ക്യൂണ്‍സ്‍ലാന്‍റ് പാര്‍ലമെന്‍റ് 50ല്‍ 41 വോട്ടുകള്‍ക്കാണ് പുതിയ നിയമം പാസാക്കിയത്.

ഇതൊരു ചരിത്ര സംഭവമാണെന്നാണ് ക്വീന്‍സ്‍ലാന്‍ഡ് പ്രിമീയർ അനസ്തേഷ്യ പലാശിസ് പ്രതികരിച്ചത്. ഇനി മുതല്‍ ഇതൊരു കുറ്റ കൃത്യമല്ലെന്നും നിയമമാറ്റത്തെ എല്ലാവരും അംഗീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭച്ഛിദ്രം ഓസ്ട്രേലിയന്‍ സര്‍ക്കാറിന്‍റെ അധികാര പരിധിയില്‍ വ്യത്യസ്തമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ നിയമപ്രകാരം ക്വീന്‍സ്‍ലാന്‍ഡില്‍ നിയമ വിരുദ്ധമായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ ക്വീന്‍സ്‍ലാന്‍ഡ് ഭരണകൂടം മാറ്റിയത്.

അമേരിക്കയുള്‍പ്പെടെ നിരവധി രാഷ്ട്രങ്ങളില്‍ ഗര്‍ഭച്ഛിദ്രം രാഷ്ട്രീയ പ്രശ്നമായി നില നില്‍ക്കുമ്പോയാണ് ഓസ്ട്രേലിയയില്‍ ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News