ലോകത്ത് കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ വ്യവസായവത്കൃത രാജ്യമായി കാനഡ

Update: 2018-10-19 03:16 GMT
Advertising

ലോകത്ത് കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ വ്യവസായവത്കൃത രാജ്യമായി കാനഡ. കഴിഞ്ഞദിവസമാണ് വിനോദത്തിന്റെ ഭാഗമായി കഞ്ചാവ് നിയമവിധേയമാക്കികൊണ്ടുള്ള ഉത്തരവിറങ്ങിയത്.

മൂന്നൂ പതിറ്റാണ്ടായി അനധികൃതമായി കാനഡയില്‍ കഞ്ചാവ് വില്‍പന നടത്തിവരുന്ന ടോം ക്ലാര്‍ക്ക് എന്നയാള്‍ ആദ്യമായാണ് കാനഡയില്‍ നിയമപരമായി തുടര്‍ന്ന് വില്‍പന നടത്തുന്നത്. കാനഡയിലെ പോര്‍ട്ടുഗല്‍ കോവ്, ന്യൂഫൌണ്ലാന്‍ഡ് എന്നിവിടങ്ങളില്‍ അര്‍ദ്ധരാത്രി ആണ് സ്റ്റോര്‍ തുറന്നത്.

പ്രവിശ്യകളിലെ സര്‍വേ പ്രകാരം ആദ്യ ദിനം രാജ്യമൊട്ടാകെ നിയമവിധേയമായി 111 ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം ടൊറന്റോ ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളില്‍ സ്റ്റോറുകള്‍ തുറക്കില്ല. കാനഡയില്‍ എവിടെയും കഞ്ചാവ് വെബ്സൈറ്റുകളിലൂടെ ഓര്‍ഡര്‍ ചെയ്യാം.

Tags:    

Similar News