എബോള: ആഗോളതലത്തില്‍ ഭീഷണിയില്ലെങ്കിലും കോംഗോയുടെ അയല്‍രാജ്യങ്ങളിലേക്ക് പടരാന്‍ സാധ്യതയെന്ന് ലോകാരോഗ്യസംഘടന

കോംഗോയുടെ അയല്‍ രാജ്യങ്ങളായ ഉഗാണ്ടയിലേക്കും റുവാണ്ടയിലേക്കും എബോള വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ വിശദീകരിച്ചു.

Update: 2018-10-20 03:17 GMT
Advertising

കോംഗോയിലെ എബോള വൈറസ് ആഗോളതലത്തില്‍ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ അയല്‍രാജ്യങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ എബോള വൈറസ് ആഗോളതലത്തില്‍ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. എന്നാല്‍ മേഖലയെ സംബന്ധിച്ച് ജാഗ്രത വേണമെന്നും ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സി കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു.

കോംഗോയുടെ അയല്‍ രാജ്യങ്ങളായ ഉഗാണ്ടയിലേക്കും റുവാണ്ടയിലേക്കും എബോള വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ വിശദീകരിച്ചു. എബോള വൈറസ് ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രതയാണ് ഇരു രാജ്യങ്ങളിലും പുലര്‍ത്തുന്നത്, വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് പടരാന്‍ സാധ്യതയുണ്ട്.

ലോകാരോഗ്യ സംഘടനയുടെ 250 ഓളം പ്രവര്‍ത്തകരാണ് കോംഗോയില്‍ ഇപ്പോള്‍ വൈറസ് ബാധ നേരിടുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ഒരു പ്രവിശ്യയിലെ വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. മറ്റൊരു പ്രവിശ്യയില്‍ ചെറിയ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വൈറസ് ബാധ പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാകുമെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

കോംഗോയില്‍ ഇത് വരെ വൈറസ് ബാധിച്ച് 139 ആളുകള്‍ മരിച്ചു, 250 ഓളം ആളുകള്‍ നിലവില്‍ എബോള വൈറസ് ബാധിതരാണ്.

Tags:    

Similar News