മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം

കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ 45 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Update: 2018-10-20 04:10 GMT
Advertising

മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ 45 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

മുന്‍ ഉപപ്രധാനമന്ത്രി അഹ്‍മദ് സാഹിദ് ഹമീദിക്കെതിരാണ് കുറ്റം ചുമത്തിയത്. വിശ്വാസ വഞ്ചനക്ക് 10 കേസുകളുണ്ട്. കൂടാതെ അധികാര ദുര്‍വിനിയോഗം, 42 മില്യന്‍ യൂറോയുടെ അഴിമതി നടത്തിയതിന് 8 കേസുകളുമുണ്ട്. 72 മില്യന്‍ യൂറോയുടെ മറ്റൊരു അഴിമതിക്ക് 27 കേസുകളും അദ്ദേഹത്തിനെതിരെയുണ്ട്. എല്ലാ കേസുകള്‍ക്കും അദ്ദേഹം കുറ്റസമ്മതം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുനൈറ്റഡ് മലേഷ്യ നാഷണല്‍ ഓര്‍ഗനൈസേഷന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റാണ് അഹ്‍മദ് സാഹിദ് ഹമീദി. മലേഷ്യയെ തുടര്‍ച്ചയായി 60 കൊല്ലം ഭരിച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണിദ്ദേഹം. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്‍റെ പാര്‍ട്ടി തോറ്റിരുന്നു. മുന്‍ പ്രസിഡന്‍റ് മഹാതീര്‍ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഖ്യമാണ് വിജയിച്ചത്. ഇതിന് ശേഷം അഴിമതിയാരോപണം നേരിടുന്ന മുതിര്‍ന്ന വ്യക്തിയാണ് അഹമ്മദ് സാഹിദ്.

Tags:    

Similar News