റഷ്യയുമായുള്ള ആണവക്കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു
റഷ്യ പലതവണ കരാര്‍ ലംഘിച്ചതായും ഇനിയും കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
Update: 2018-10-21 04:32 GMT
റഷ്യയുമായുള്ള ആണവക്കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നു. 1987 ല്‍ ഒപ്പുവെച്ച കരാറില്‍ നിന്നാണ് അമേരിക്ക പിന്മാറുന്നത്.
റഷ്യ പലതവണ കരാര്‍ ലംഘിച്ചതായും ഇനിയും കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 500-1000 കിലോമീറ്റര്‍ പരിധിയുള്ള ആണവ മിസൈലുകളുടെ ഉപയോഗം തടയുന്ന കരാറാണിത്. ഇരു രാജ്യങ്ങളും കരാര്‍ ലംഘിക്കുന്നതായി പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.