ഇന്ത്യ - ചൈന സുരക്ഷ ഉടമ്പടി ഇന്ന് ഒപ്പുവക്കും

2015 മുതല്‍ തുടരുന്നതാണ് ഉടമ്പടിയെ കുറിച്ചുള്ള ചര്‍ച്ചകള്‍

Update: 2018-10-22 02:29 GMT
Advertising

ഇന്ത്യ - ചൈന സുരക്ഷ ഉടമ്പടി ഇന്ന് ഒപ്പുവക്കും. ഇന്റലിജന്‍സ് ഷെയറിങ്ങ്, എക്‌സ്‌ചേഞ്ച് പ്രോഗ്രാം , ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ മേഖലകളിലാവും ഉടമ്പടി നടപ്പിലാക്കുക. നീക്കം ഉഭയ കക്ഷി ചര്‍ച്ചകളില്‍ പുത്തന്‍ തുടക്കുമാകുമെന്നാണ് വിലയിരുത്തല്‍.

2015 മുതല്‍ തുടരുന്നതാണ് ഉടമ്പടിയെ കുറിച്ചുള്ള ചര്‍ച്ചകള്‍. ഇന്ത്യയിലെത്തുന്ന ചൈനീസ് പൊതു സുരക്ഷ വകുപ്പ് മന്ത്രി സാനോ കേസി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദൊവൈലുമായും കൂടിക്കാഴ്ച നടത്തും.

Tags:    

Similar News