ഖശോഗിയുടെ കൊലപാതകം: സത്യം പുറത്ത് വരും വരെ സൌദിയുമായി ആയുധ വ്യാപാരം നിര്‍ത്തിയെന്ന് ജര്‍മനി
കോടിക്കണക്കിന് ഡോളറിന്റെ ആയുധ കരാറുണ്ട് സൌദിയും ജര്‍മനിയും തമ്മില്‍.
Update: 2018-10-23 03:23 GMT
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സത്യം പുറത്ത് വരും വരെ സൌദിയുമായുള്ള ആയുധ വ്യാപാരം ജര്‍മനി നിര്‍ത്തി വെച്ചു. ജര്‍മന്‍ ചാന്‍സിലറാണ് ഇക്കാര്യം അറിയിച്ചത്.
കോടിക്കണക്കിന് ഡോളറിന്റെ ആയുധ കരാറുണ്ട് സൌദിയും ജര്‍മനിയും തമ്മില്‍. ഇതിനകം വിവിധ വ്യാപാരങ്ങള്‍ നടന്നിരുന്നു. ഇത് നിലവിലെ സാഹചര്യത്തില്‍ നിര്‍ത്തിവെക്കാനാണ് ജര്‍മനിയുടെ തീരുമാനം.
"ഒന്നാമതായി കൊലപാതകത്തെ അപലപിക്കുന്നു. രണ്ടാമത് സംഭവത്തില്‍ വ്യക്തത വേണം. മൂന്ന് നിലവിലെ സാഹചര്യത്തില്‍ ആയുധ വ്യാപാരം നിര്‍ത്തി വെക്കുകയാണ്", ജര്‍മനി വ്യക്തമാക്കി.
സൌദിക്ക് ഏറ്റവും കൂടുതല്‍ ആയുധ ഇടപാട് അമേരിക്കയുമായാണ്. കൊലപാതകത്തിന്റ പേരില്‍ ആയുധ ഇടപാട് നിര്‍ത്തിവെച്ചാല്‍ സ്വയം ശിക്ഷിക്കലാകുമെന്ന നിലപാടിലാണ് അമേരിക്കന്‍ ഭരണകൂടം.