ഇന്ത്യ-ചൈന സുരക്ഷ സഹകരണ ഉടമ്പടി ഒപ്പുവെച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ചൈനീസ് പൊതു സുരക്ഷ വകുപ്പ് മന്ത്രി സാനോ കേസി അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഉടമ്പടി ഒപ്പുവെച്ചത്.
Update: 2018-10-23 02:11 GMT
ഇന്ത്യ - ചൈന സുരക്ഷ സഹകരണ ഉടമ്പടി ഒപ്പുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ചൈനീസ് പൊതു സുരക്ഷ വകുപ്പ് മന്ത്രി സാനോ കേസി അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഉടമ്പടി ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇന്റലിജന്‍സ് സഹകരണം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ മേഖലകളിലാവും ഉടമ്പടി നടപ്പിലാക്കുക. 2015 ല്‍ ആരംഭിച്ച ചര്‍ച്ചക്കൊടുവിലാണ് കരാര്‍ ഒപ്പുവെച്ചത്.