സൗദി മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; വിചാരണ തുര്‍ക്കിയില്‍ തന്നെ വേണമെന്ന് ഉര്‍ദുഗാന്‍   

Update: 2018-10-23 11:08 GMT
Advertising

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ വിചാരണ തുര്‍ക്കിയില്‍ തന്നെ വേണമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സ്വതന്ത്ര അന്വേഷമാണ് കൊലപാതകത്തില്‍ വേണ്ടത്. സൗദി ഭരണകൂടത്തിന്റെ വിശ്വാസ്യതയില്‍ സംശയമില്ല. എന്നാല്‍ തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് തുര്‍ക്കി പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖശോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി കോണ്‍സുലേറ്റിലെത്തിയ ഖശോഗി പിന്നീട് തിരിച്ചിറങ്ങിയില്ല. അദ്ദേഹത്തിന്റെ തിരോധാന വാര്‍ത്ത തുടക്കത്തില്‍ നിശേധിച്ച സൗദി ഭരണകൂടം ഖശോഗി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

Tags:    

Similar News