നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയില്‍ രജപക്സെ പ്രധാനമന്ത്രിയായി അധികാരമേറ്റു

പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംങ്കെയും, പ്രസിഡന്റ് സിരിസേനയും തമ്മിൽ ഭിന്നത നിലനിൽക്കെ, സിരിസേനയുടെ പാര്‍ട്ടിയായ യു.പി.എഫ്.എ നിലവിലെ കൂട്ടുകക്ഷി സർ‌ക്കാരിനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു.

Update: 2018-10-26 16:32 GMT
Advertising

നാടകീയ രംഗങ്ങൾക്കൊടുവിൽ ശ്രീലങ്കയിൽ മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മൈത്രിപാല സിരിസേനയും, പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംങ്കെയും തമ്മിൽ ഭിന്നത നിലനിൽക്കെ, സിരിസേനയുടെ പാര്‍ട്ടിയായ യുണെെറ്റഡ് പീപ്പിൾസ് ഫ്രീഡം അലയ്ൻസ് (യു.പി.എഫ്.എ) നിലവിലെ കൂട്ടുകക്ഷി സർ‌ക്കാരിനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു. ഇതിനിടെ, രജപക്സെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങൾ ശ്രീലങ്കൻ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടു.

ഒരു ദശാബ്ദ കാലം നീണ്ടു നിന്ന രജപക്സെ ഭരണം അവസാനിപ്പിച്ച് കൊണ്ട് 2015ലായിരുന്നു സിരിസേന-വിക്രമസിംങ്കെ സഖ്യം അധികാരത്തിൽ വരുന്നത്. രജപക്സെ മന്ത്രസഭയിലെ ആരോഗ്യമന്തി ആയിരുന്ന സിരിസേന, മന്ത്രിസഭയിൽ നിന്ന് രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയും പ്രസിഡന്റായി അധികാരമേൽക്കുകയുമായിരുന്നു. അടുത്തിടെ നടന്ന ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രജപക്സെ രൂപീകരിച്ച പുതിയ പാർട്ടി വൻ വിജയം നേടിയതോടെയാണ് ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും, വിക്രമസിങ്കയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയും ചേർന്നുള്ള സഖ്യകക്ഷി സർക്കാരിൽ അസ്വസ്ഥതകൾ രൂപംകൊണ്ടത്.

106 സീറ്റുകളുള്ള വിക്രമസിങ്കയുടെ പാർട്ടിക്ക് ഭൂരിപക്ഷത്തിന് ഏഴ് അംഗങ്ങളുടെ കുറവുള്ളപ്പോൾ, സിരിസേന-രജപക്സെ സഖ്യത്തിന് 95 സീറ്റുകളാണ് ഉള്ളത്. നിലവിലിത് രാജ്യത്ത് കടുത്ത ഭരണഘടനാ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

Tags:    

Similar News