അംഗോളയില്‍ നിന്ന് കോംഗോക്കാരെ പുറത്താക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യു.എന്‍

നാട് കടത്തുന്നവരില്‍ അംഗോള സുരക്ഷാ ഉദ്യോഗസ്ഥറുടെ വെടിയേറ്റ് ആറോളം ആളുകള്‍ മരിച്ചെന്നും യു.എന്‍ പറഞ്ഞു.

Update: 2018-10-27 03:08 GMT
അംഗോളയില്‍ നിന്ന് കോംഗോക്കാരെ പുറത്താക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യു.എന്‍
AddThis Website Tools
Advertising

അംഗോളയില്‍ നിന്നും കോംഗോക്കാരെ പുറത്താക്കുന്നതില്‍ കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടെന്ന് ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം. നാല് ലക്ഷത്തോളം കോംഗോക്കാരെയാണ് അംഗോളയില്‍ നിന്നും നാട് കടത്തിയത്.

അംഗോളയില്‍ നിന്ന് നാട് കടത്തിയ കോംഗോക്കാരുടെ എണ്ണം നാല് ലക്ഷത്തോളം വരും. ഇവരെ നാട് കടത്തുന്നതില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്നും ഇവര്‍ തിരിച്ചെത്തുന്നത് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണെന്നും ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ വിഭാഗം വക്താവ് പറഞ്ഞു.

നാട് കടത്തുന്നവരില്‍ അംഗോള സുരക്ഷാ ഉദ്യോഗസ്ഥറുടെ വെടിയേറ്റ് ആറോളം ആളുകള്‍ മരിച്ചെന്നും യു എന്‍ വക്താവ് പറഞ്ഞു. അനധികൃത ഡയമണ്ട് ഖനനം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് അംഗോളയുടെ വിശദീകരണം. അതേസമയം, യു.എന്നിന്‍റെ റിപ്പോര്‍ട്ടിനെ തള്ളി കളഞ്ഞ അംഗോള, റിപ്പോര്‍ട്ട് തെറ്റാണെന്നും ദേശീയ സുരക്ഷ ഉറപ്പ് വരുത്തുകയും രാജ്യത്തെ പ്രക‍ൃതി സമ്പത്ത് സംരക്ഷിക്കുന്ന നടപടിയുമാണ് രാജ്യം സ്വീകരിക്കുന്നതെന്നുമാണ് അംഗോള അധികൃതരുടെ വിശദീകരണം.

Tags:    

Similar News