ഊര്‍ജ കമ്പനിക്കായുള്ള വന നശീകരണത്തിനെതിരെ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം
ജര്‍മനിയിലെ ഊര്‍ജ കമ്പനിയായ ആര്‍.ഡബ്ല്യൂ.ഇയാണ് വനത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. മരം മുറിച്ചു കൊണ്ടു പോകുന്ന റെയില്‍ പാത പ്രതിഷേധക്കാര്‍ തടഞ്ഞു.
ജര്‍മനിയിലെ പുരാതന വനമായ ‘ഹംപാച്ചര്‍ ഫോസ്റ്റ്’ നശിപ്പിക്കുന്നതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയ നൂറിലധികം പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ജര്‍മനിയിലെ ഊര്‍ജ കമ്പനിയായ ആര്‍.ഡബ്ല്യൂ.ഇയാണ് വനത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. മരം മുറിച്ചു കൊണ്ടു പോകുന്ന റെയില്‍ പാത പ്രതിഷേധക്കാര്‍ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി നിരവധി സമരക്കാരെ റെയില്‍വേയില്‍ നിന്നും മാറ്റി. നൂറിലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ സെപ്തംബര്‍ മുതലാണ് ഹംപാച്ചര്‍ ഫോസ്റ്റിലെ മരങ്ങള്‍ മുറിച്ചുമറ്റാന്‍ തുടങ്ങിയത്. അന്നു മുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. പ്രതിഷേധത്തിനിടെ സെപ്തംബറില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ആയിരക്കണക്കിന് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ജര്‍മനിയിലെ ഹംപാച്ചര്‍ ഫോസ്റ്റ്, ഇഗ്നൈറ്റ് ഖനനത്തിനാണ് വനത്തിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്.