ഇന്തൊനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണു

ജക്കാര്‍ത്തയില്‍ നിന്ന് സുമാത്രയിലേക്ക് പോയതായിരുന്നു വിമാനം. വിമാനത്തില്‍ 178 യാത്രക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്.

Update: 2018-10-29 07:38 GMT
Advertising

ഇന്തൊനേഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണു. 181 യാത്രക്കാരുള്‍പ്പെടെ 188 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാവ കടലില്‍ വിമാനത്തിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്.

ലയണ്‍ എയറിന്റെ 737 മാക്സ് 8 വിമാനമാണ് അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം രാവിലെ 6.30ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കുള്ളില്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ജക്കാര്‍ത്തയില്‍ നിന്ന് സുമാത്രയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. 181 യാത്രക്കാരും 2 പൈലറ്റുമാരടക്കം 6 ജീവനക്കാരുമടക്കം 189 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 210 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന വിമാനമാണിത്. ജക്കാര്‍ത്തയില്‍ നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ തെരച്ചില്‍ തുടരുകയാണ്.

സുരക്ഷാ ഏജന്‍സിയുടെ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, നൂറ് കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ആരെയെങ്കിലും രക്ഷപ്പെടുത്താനോ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ കണ്ടെത്താനോ സാധിച്ചിട്ടില്ല. ലയണ്‍ എയറിന്റെ വിമാനങ്ങള്‍ മുമ്പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ കുറവിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങളും കമ്പനി നേരിട്ടുണ്ട്.

Tags:    

Similar News