സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്റെ 125ാം വാര്‍ഷികം ആഘോഷിച്ച് ന്യൂസിലാന്റ്
1893ല്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് വോട്ടവകാശം നല്‍കി സ്ത്രീകള്‍ക്ക് വോട്ടവകാശമുള്ള ലോകത്തെ ആദ്യ രാജ്യമായി മാറി ന്യൂസിലന്റ്.
ന്യൂസിലാന്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചതിന്റെ 125 ആം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും, ഭാര്യ മേഘനും ആഘോഷത്തില്‍ പങ്കെടുത്തു.
1893ല്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് വോട്ടവകാശം നല്‍കി സ്ത്രീകള്‍ക്ക് വോട്ടവകാശമുള്ള ലോകത്തെ ആദ്യ രാജ്യമായി മാറി ന്യൂസിലന്റ്. ഇതിന്റെ 125ആം വാര്‍ഷികാഘോഷം ഞായറാഴ്ച്ചയാണ് ന്യൂസിലന്റില്‍ നടന്നത്. ആഘോഷത്തില്‍ നിറം പകര്‍ന്ന് ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും, ഭാര്യ മേഘനും പങ്കെടുത്തു.
ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്റ ആര്‍ഡേനുമായും ഇരുവരും കൂടിക്കാഴ്ച്ച നടത്തി. സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യ രാജ്യമായ ന്യൂസിലാന്റിനെ മേഗന്‍ രാജ്യകുമാരി പ്രശംസിച്ചു.
രാവിലെ പുകീഹു നാഷനല്‍ വാര്‍ മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ഇരുവരെയും മാവോരി നേതാക്കള്‍ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.