‘അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അമേരിക്കയില്‍ ജനിച്ചാല്‍ മാത്രം പോര’; പുതിയ നയവുമായി ട്രംപ്  

Update: 2018-10-30 15:21 GMT
Advertising

അമേരിക്കയിലേക്ക് കുടിയേറിവരുടെ മക്കള്‍ക്ക് അമേരിക്കയില്‍ ജനിച്ചത് കൊണ്ട് പൗരത്വം നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കാനൊരുങ്ങി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇത് സംബന്ധമായി എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വൈകാതെ ഒപ്പുവെക്കുമെന്ന് ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

ഭരണഘടനക്ക് വിരുദ്ധമെന്ന് നിരവധി നിയമവിദഗ്ദര്‍ വിലയിരുത്തുന്ന ട്രംപിന്റെ ഈ നീക്കം കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നീക്കമായിരിക്കും.

Full View

'രാജ്യത്ത് ജനിച്ചു എന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് പൗരത്വം നല്‍കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് അമേരിക്ക. ഇത് പരിഹാസ്യവും വിഢിത്തവുമാണ്. ഈ രീതി അവസാനിക്കേണ്ടതുണ്ട്', ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

അമേരിക്കയില്‍ ജനിച്ചാല്‍ പൗരത്വത്തിന് അവകാശമുണ്ടാകുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാമെന്നും അത് ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

Tags:    

Similar News