ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുന്നു
റഷ്യ ഉത്പാദനം കൂട്ടിയതാണ് വില കുറയുന്നതിന് പ്രധാന കാരണമായത്. റഷ്യക്കൊപ്പം എണ്ണയുത്പാദക രാഷ്ട്രങ്ങളില്‍ ചിലര്‍ ഉത്പാദനം കൂട്ടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതും വില കുറയാന്‍ കാരണമായി.
പശ്ചിമേഷ്യന്‍ വിപണിയില്‍ ഭീതിയുണര്‍ത്തി എണ്ണ വില ബാരലിന് 76 ഡോളറിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ മാസം 80 ഡോളര്‍ പിന്നിട്ട എണ്ണവിലയാണ് കുറഞ്ഞത്. റഷ്യ ഉത്പാദനം കൂട്ടിയതാണ് കാരണം. നിലവിലെ സാഹചര്യത്തില്‍, ഡിസംബറില്‍ ചേരുന്ന എണ്ണയുത്പാദകരുടെ യോഗത്തില്‍ നിര്‍ണായക തീരുമാനം പ്രതീക്ഷിക്കാം.
ഇറാനെതിരെ അമേരിക്കന്‍ ഉപരോധം ശക്തമായതോടെ വിപണിയില്‍ എണ്ണയുടെ കുറവുണ്ടാകുമെന്ന് ഭീതിയുണ്ടായി. ഇതോടെയാണ് 70 ഡോളറിലുണ്ടായിരുന്ന എണ്ണ വില 85 ഡോളറിലേക്ക് കുതിച്ചത്. ഇറാനെതിരായ എണ്ണ ഉപരോധം അടുത്ത മാസം പ്രാബല്യത്തിലാകും. ഇതിനിടെ എണ്ണ വില കൂടേണ്ട സാഹചര്യത്തിലാണ് എണ്ണ വില ഇടിയുന്നത്.
റഷ്യ ഉത്പാദനം കൂട്ടിയതാണ് വില കുറയുന്നതിന് പ്രധാന കാരണമായത്. റഷ്യക്കൊപ്പം എണ്ണയുത്പാദക രാഷ്ട്രങ്ങളില്‍ ചിലര്‍ ഉത്പാദനം കൂട്ടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതും വില കുറയാന്‍ കാരണമായി. എണ്ണയുടെ കുറവ് വിപണയിലുണ്ടാകുന്ന സാഹചര്യത്തില്‍ ഉത്പാദനം കൂട്ടണമെന്ന് സൗദിയോട് ആവശ്യപ്പെട്ടതും ഓഹരിയിടിവോടെ എണ്ണ വിലയിടിവുണ്ടാക്കി. നിലവിലെ സാഹചര്യത്തില്‍ ഡിസംബറിലാണ് ഉത്പാദക രാഷ്ട്രങ്ങള്‍ യോഗം ചേരുക. യോഗത്തില്‍ ഉത്പാദനം കുത്തനെ കുറക്കാന്‍ സൗദിയടക്കം സന്നദ്ധമായേക്കും.