ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട്; ആയുധങ്ങള്‍ നശിപ്പിക്കാന്‍ ഇനിയും നൂറ് വര്‍ഷമെടുക്കും 

Update: 2018-10-31 02:47 GMT
Advertising

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുമ്പോഴും യുദ്ധം വിതച്ച ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. യുദ്ധത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തിയിലാണ് ഫ്രാന്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇത് പൂര്‍ത്തിയാക്കാന്‍ ഇനി ഒരു നൂറ്റാണ്ടുകൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

അടുത്ത മാസം പതിനൊന്നിന് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് നൂറ് വര്‍ഷം തികയുകയാണ്. എന്നാല്‍ യുദ്ധക്കളത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇന്നും നശിക്കാതെ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഫ്രാന്‍സിലെ മ്യൂസ് നദിയില്‍ നിന്ന് ഓരോ വര്‍ഷവും 50 ടണ്ണോളം വെടിക്കോപ്പുകളാണ് കണ്ടെടുക്കുന്നത്.

1916ലെ ലെ മോര്‍ട്ട് ഹോമിലെ യുദ്ധത്തിന് ശേഷം ജര്‍മ്മന്‍ സൈന്യം ഉപേക്ഷിച്ച ആയുധങ്ങളാണ് ഇവയെന്നാണ് ബോംബ് നിര്‍മ്മാര്‍ജ്ജന വകുപ്പ് മേധാവി പറയുന്നത്. ഇവ നിര്‍വീര്യമാക്കുന്നത് ഏറെ അപകടകരമായ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം വെടിക്കോപ്പുകള്‍ കണ്ടെത്തി നശിപ്പിച്ചില്ലെങ്കില്‍ അവ ഈ പ്രദേശത്ത് താമസിക്കുന്നവരുടെ ജീവന് തന്നെ ഭീക്ഷണിയായേക്കാം.

പ്രദേശത്ത് അവശേഷിക്കുന്ന വെടിക്കോപ്പുകള്‍ കണ്ടെത്തി പൂര്‍ണമായും നശിപ്പിക്കാന്‍ ഇനി ഒരു നൂറ് വര്‍ഷം കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഒരു കോടിയിലധികം സൈനികര്‍ മരണപ്പെട്ട ഒന്നാം ലോക മഹായുദ്ധം 1918 നവംബര്‍ 11നായിരുന്നു അവസാനിച്ചത്.

Tags:    

Similar News