കണ്ടാമൃഗത്തിന്‍റെ കൊമ്പും കടുവയുടെ എല്ലുകളും വൈദ്യ-സാംസ്ക്കാരിക ആവശ്യങ്ങള്‍ക്ക് വിലക്കി ചൈന
ചൈനയില്‍ പുതിയ വന്യജീവി നിയമം നിലവില്‍ വന്നു. കണ്ടാമൃഗത്തിന്‍റെ കൊമ്പും കടുവയുടെ എല്ലുകളും വൈദ്യ സംബന്ധവും സാംസ്ക്കാരികവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്നതാണ് പുതിയ നിയമം.
കടുവയുടെ ശരീരഭാഗങ്ങളും കാണ്ടാമൃഗത്തിന്‍റെ കൊമ്പും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള എല്ലാ ഉപയോഗവും തടഞ്ഞ് കൊണ്ട് പുതിയ നിയമം ഇന്നലെ നിലവില്‍ വന്നത്. ചൈനീസ് സ്റ്റേററ് കൌണ്‍സില്‍ പുറത്തിറക്കിയ നോട്ടീസിലാണ് 1993 ലെ വന്യജീവി നിയമം ഭേദഗതി ചെയ്തതായി അറിയിച്ചത്.
പുതിയ നിയമപ്രകാരം പ്രത്യേക സാഹചര്യങ്ങളിലല്ലാതെയുള്ള വന്യജീവികളുടെ എല്ലാ തരത്തിലുള്ള വില്‍പ്പനയും ഉപയോഗവും ഗവേഷണവും കയറ്റുമതിയും ഇറക്കുമതിയുമെല്ലാം നിരോധിച്ചിട്ടുണ്ട്.
ചില പ്രത്യേക സാഹചര്യത്തില്‍ ഗുരുതരമായ അസുഖങ്ങള്‍ക്കും മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കു വളര്‍ത്തുന്ന കാണ്ടാമൃഗത്തിന്‍റെ കൊമ്പും കടുവയുടെ എല്ലും ഉപയോഗിക്കാന്‍ പുതിയ നിയമം അനുവദിക്കുന്നുമുണ്ട്