രണ്ടാം ലോക മഹാ യുദ്ധത്തിനിടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതിന് ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം

Update: 2018-10-31 02:57 GMT
Advertising

രണ്ടാം ലോകമഹായുദ്ധത്തിനിടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതിന് നാല് ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കൊറിയന്‍ സുപ്രീം കോടതി. ഇത് സംബന്ധിച്ച് ജപ്പാന്‍ നിപ്പോണ്‍ സ്റ്റീല്‍ ആന്‍ഡ് സുമിറ്റോമോ മെറ്റല്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ജപ്പാന്‍ നിപ്പോണ്‍ സ്റ്റീല്‍ ആന്‍ഡ് സുമിറ്റോമോ മെറ്റല്‍ കോര്‍പ്പറേഷന്‍ നാല് ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നൂറ് മില്യണ്‍ വോണ്‍ ‍വീതം നല്‍കണമെന്നാണ് ദക്ഷിണ കൊറിയന്‍ ഉന്നത കോടതിയുടെ വിധി. ഇതു സംബന്ധിച്ച 2013 ലെ ഉത്തരവ് കോടതി ശരിവെക്കുകയായിരുന്നു.

പരാതിക്കാര്‍ സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനും ദക്ഷിണ കൊറിയക്കും ഏറെ കൈപ്പേറിയ അനുഭവങ്ങളുടെ ചരിത്രമാണുള്ളത്. കൊറിയ, ഫിലിപ്പൈന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരെ അടിമപ്പണിക്കും സ്ത്രീകളെ വേശ്യാലയങ്ങളിലേക്കും ഈ കാലഘട്ടത്തില്‍ വ്യാപകമായി എത്തിച്ചിരുന്നതാണ് ചരിത്രം.

Tags:    

Similar News