സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ
സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണക്കുന്നുവെന്ന് കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റീയ ഫ്രീലാന്റ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റീയ ഫ്രീലാന്റ് ജോര്‍ദാനില്‍ എത്തിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചർച്ച ചെയ്തു. സമാധാനത്തോടെ ജീവിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ ഞങ്ങള്‍ പിന്തുണക്കുന്നു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരേണ്ടതുണ്ടെന്നും അതിന് കാനഡയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ക്രിസ്റ്റീയ പറഞ്ഞു.
കാനഡയുമായുള്ള സൗഹൃദം അത് എന്നും ശക്തമായി നില നില്‍ക്കുമെന്നും ഇറാനുമായി അന്താരാഷ്ട്ര ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതില്‍ അഭിനന്ദിക്കുന്നുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.