മതനിന്ദ കേസില്‍ ആസിയയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരെ പാകിസ്താനില്‍ പ്രക്ഷോഭം

പാക് പതാകകളും ബാനറുകളും മുദ്രാവാക്യം വിളികളുമൊക്കെയായി തെരുവിലിങ്ങിയ പ്രക്ഷോഭകര്‍, റോഡില്‍ ടയറുകള്‍ കത്തിച്ചും വാഹനങ്ങള്‍ തടഞ്ഞും കലാപ അന്തരീക്ഷമാണ് തീര്‍ത്തത്.

Update: 2018-11-01 03:18 GMT
Advertising

ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പാക്കിസ്താനില്‍ പ്രക്ഷോഭം. വിവിധ മുസ്‌ലിം മതസംഘടനകളാണ് സുപ്രീംകോടതി വിധിക്കെതിരെ തെരുവിലിറങ്ങിയത്. അതേസമയം പ്രക്ഷോഭം എന്തുവിലകൊടുത്തും അടിച്ചമര്‍ത്തുമെന്ന് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു.

മതനിന്ദാ കേസില്‍ വിചാരണ കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച ആസിയ ബീബിയെ വെറുതെ വിട്ട സുപ്രീംകോടതി വിധി വന്നതു മുതല്‍ തുടങ്ങിയതാണ് പാക്കിസ്താനിലെ തെരുവ് പ്രക്ഷോഭങ്ങള്‍. കറാച്ചി, ലാഹോര്‍, തുടങ്ങി വിവിധ പാക്കിസ്താന്‍ നഗരങ്ങളില്‍ ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്. പാക് പതാകകളും ബാനറുകളും മുദ്രാവാക്യം വിളികളുമൊക്കെയായി തെരുവിലിങ്ങിയ പ്രക്ഷോഭകര്‍, റോഡില്‍ ടയറുകള്‍ കത്തിച്ചും വാഹനങ്ങള്‍ തടഞ്ഞും കലാപ അന്തരീക്ഷമാണ് തീര്‍ത്തത്.

ये भी पà¥�ें- മതനിന്ദ ആരോപിച്ച് വധശിക്ഷക്ക് വിധിച്ച സ്ത്രീയെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വെറുതെ വിട്ടു

അതേസമയം കോടതി വിധിക്കെതിരായ പ്രക്ഷോഭം അനുവദിക്കാനാവില്ലെന്ന് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ പറഞ്ഞു. മതത്തിന്റെ പേരുപറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇംമ്രാന്‍ ആരോപിച്ചു. ഇത്തരം ആളുകളെ കണ്ട് തെറ്റിദ്ധരിക്കരുത്. മതത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇവരുടെ ശ്രമം ഇമ്രാന്‍ പറഞ്ഞു.

Tags:    

Similar News