ഹലോവിനെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി കൊളംബിയയിലെ വിദ്യാര്‍ഥികള്‍

വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണവും ഫണ്ട് വര്‍ധനവുമാവശ്യപ്പെട്ട് മാസങ്ങളായി വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ് കൊളംബിയയില്‍.

Update: 2018-11-02 07:18 GMT
Advertising

കൊളംബിയയില്‍ ഹലോവിന്‍ ആഘോഷം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി വിദ്യാര്‍ഥികള്‍. മുഖത്ത് ചായം തേച്ചും ചെകുത്താന്‍ വേഷം കെട്ടിയും ഹലോവിന്‍ ആഘോഷിക്കാനൊരുങ്ങിയവരാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേറിട്ട പ്രക്ഷോഭം

ചെകുത്താന്റെ ഉത്സവം എന്നറിയപ്പെടുന്ന ഹലോവിന്‍ ആഘോഷം ഇത്തവണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റുകയായിരുന്നു വിദ്യാര്‍ഥികള്‍. മുഖത്ത് ചായം തേച്ചും ചെകുത്താന്‍ വേഷം കെട്ടിയും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് തെരുവിലിറങ്ങിയത്. ബാന്റ്‌വാദ്യവും മുദ്രാവാക്യം വിളിയും പാട്ടും നൃത്തവുമൊക്കെയായി വിദ്യാര്‍ഥികള്‍ തെരുവ് കയ്യടക്കി.

വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണവും ഫണ്ട് വര്‍ധനവുമാവശ്യപ്പെട്ട് മാസങ്ങളായി വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ് കൊളംബിയയില്‍. ഇതോടെയാണ് ഹലോവിന്‍ ആഘോഷം തെരുവു പ്രക്ഷോഭത്തിന് അനുയോജ്യ സമയമായി വിദ്യാര്‍ഥികള്‍ കണ്ടത്. വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കാന്‍ സമഗ്രമായ നടപടികള്‍ ഉണ്ടാകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

സമാന ആവശ്യമുന്നയിച്ച് അധ്യാപകരുടെ നേതൃത്വത്തിലും കഴിഞ്ഞ ദിവസം കൊളംബിയയില്‍ സമരം നടന്നിരുന്നു. എന്നാല്‍ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Tags:    

Similar News