ഉത്തരകൊറിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടന നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍പുറത്തുവന്നത്.

Update: 2018-11-02 05:54 GMT
ഉത്തരകൊറിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
AddThis Website Tools
Advertising

ഉത്തരകൊറിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് സര്‍വ്വസാധാരണമായി മാറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടന നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍പുറത്തുവന്നത്. 62 ഉത്തരകൊറിയന്‍ വനിതകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അധികാരമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നത് ഉത്തരകൊറിയയില്‍ പതിവായി വരുകയാണെന്നാണ് അഭിമുഖത്തില്‍ ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെട്ടത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. വെറുമൊരു ലൈഗിക ഉപകരണമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ കീഴ്ജീവനക്കാരികളെ കാണുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലാല്‍സംഗം വര്‍ഷാ വര്‍ഷം വര്‍ദ്ധിച്ചു വരുന്നതായും അന്വേഷണത്തില്‍ കണ്ടത്തി. പഠനത്തിന്റെ ഭാഗമായി നിരവധി സ്ത്രീകളെ സമീപിച്ചെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമേ തങ്ങളുടെ അനുഭവങ്ങള്‍‍ പങ്ക് വെച്ചുള്ളു എന്ന് എച്ച്.ആര്‍.‍‍ഡബ്ല്യൂവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തു വന്ന മറ്റൊരു റിപ്പോര്‍ട്ടിലും ഉത്തരകൊറിയയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ നാള്‍ക്കുനാള്‍വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയിരുന്നു. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നിലെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അന്നത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ‍

Tags:    

Similar News