ഐലന്‍ കുര്‍ദി, ഒമ്രാന്‍ ദഖ്‌നീഷ്... ഇതാ ലോകത്തിന്റെ കരളലിയിച്ച് മറ്റൊരു കുഞ്ഞ് കൂടി....

യെമനിന്റെ വടക്കു ഭാഗത്തുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിഞ്ഞ ദിവസം ഏഴു വയസ്സുമാത്രമുള്ള അമാല്‍ ഹുസൈന്‍ എന്ന പെണ്‍കുട്ടി കടുത്ത ദാരിദ്ര്യവും പോഷകാഹാരകുറവും മൂലം അതിദാരുണമായി മരിക്കുന്നത്

Update: 2018-11-03 06:50 GMT
Advertising

ലോകത്തിന്റെ നൊമ്പരമായി മാറിയ അനേകം ചിത്രങ്ങളുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി ഇടം പിടിച്ചിരിക്കുകയാണ്. ആഭ്യന്തരകലഹം രൂക്ഷമായ യെമനില്‍ നിന്നാണ് ഹൃദയം നുറുങ്ങുന്ന ആ ഫോട്ടോ പുറത്തു വന്നിരിക്കുന്നത്.

വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തിലും സംഘര്‍ഷത്തിലും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. യെമനിന്റെ വടക്കു ഭാഗത്തുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിഞ്ഞ ദിവസം ഏഴു വയസ്സുമാത്രമുള്ള അമാല്‍ ഹുസൈന്‍ എന്ന പെണ്‍കുട്ടി കടുത്ത ദാരിദ്ര്യവും പോഷകാഹാരകുറവും മൂലം അതിദാരുണമായി മരിക്കുന്നത്.

ये भी पà¥�ें- യുദ്ധമില്ലാത്ത നാട്ടിലേക്ക് അമല്‍ ഹുസൈന്‍ യാത്രയായി

ഫോട്ടോഗ്രാഫറായ ടൈലര്‍ ഹിക്സ് എന്ന പുലിറ്റ്സര്‍ അവാര്‍ഡ് ജേതാവാണ് യൂനിസെഫിന്റെ മൊബൈല്‍ ക്ലിനിക്കില്‍ മരണത്തോട് മല്ലിടുന്ന അമാലിന്റെ ചിത്രം പകര്‍ത്തി ന്യൂയോര്‍ക്ക് ടൈംസിലൂടെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയത്.

"എന്‍റെ ഹൃദയം നുറുങ്ങുന്നു. പുഞ്ചിരിച്ചു കൊണ്ടല്ലാതെ അമാലിനെ കാണാന്‍ കഴിയില്ല. എന്‍റെ മറ്റ് മക്കളുടെ കാര്യത്തിലും ഇതേ ആശങ്ക നിലനില്‍ക്കുന്നു". മകളെ നഷ്ടമായ മറിയം അലി എന്ന ഉമ്മ വിതുമ്പി. മൊബൈല്‍ ക്ലിനിക്കിലെ ഡോക്ടറായ മെക്കിയ മെഹ്ദി പറയുന്നത് ധാരാളം അമാലുമാര്‍ യെമനിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് പോലെ ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ്.

യുദ്ധമുഖത്ത് നിന്നുള്ള ഏത് ദൃശ്യവും ചിത്രവും അത്രമേല്‍ നൊമ്പരപ്പെടുത്തുന്നതാണ്. വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ നിന്നും മനുഷ്യത്വം മരവിക്കുന്ന അനേകം കാഴ്ചകള്‍ ഇതിനകം നമ്മള്‍ കണ്ടുകഴിഞ്ഞു. യുദ്ധക്കെടുതിയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്റേനിയനില്‍ ബോട്ട് മുങ്ങിമരിച്ച ഐലന്‍ കുര്‍ദിയുടെ ചിത്രം ലോകമനഃസാക്ഷിക്ക് മുന്‍പില്‍ എക്കാലത്തും ഒരു ചോദ്യചിഹ്നമാണ്. അലെപ്പോയിലെ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് രക്തത്തിലും പൊടിയിലും കുളിച്ച ഒമ്രാന്‍ ദഖ്‌നീഷ് എന്ന ബാലന്‍റെ മുഖവും മറക്കാന്‍ കഴിയില്ല.

ये भी पà¥�ें- ഐലന്‍ കുര്‍ദി ലോകത്തിന്റെ നെഞ്ചിലെ നൊമ്പരമായിട്ട് ഒരു വര്‍ഷം

ये भी पà¥�ें- ഒമ്രാന്‍ ദഖ്നീഷ് സിറിയയില്‍ തന്നെയുണ്ട്, കുട്ടിയുടെ പുതിയ ചിത്രം പുറത്ത് 

ये भी पà¥�ें- ചിത്രമെടുത്തില്ല; രക്തം വാര്‍ന്ന കുഞ്ഞിനെ വാരിയെടുത്ത് ആ ഫോട്ടാഗ്രാഫര്‍ ഓടി

ചോരയില്‍ കുളിച്ച് കിടന്നിരുന്ന ഒരു കുഞ്ഞിന്‍റെ അടുത്തേക്ക് അബ്ദ് അല്‍ഖാദര്‍ ഹബാക് ആദ്യമോടി. ആ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. പിന്നീട് തൊട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കുട്ടിയുടെ അടുത്തേക്ക് ഓടി. ആ കുട്ടിക്ക് ജീവനില്ലെന്ന് കൂടെയുള്ള ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ കുരുന്നിന്‍റെ ശരീരത്തില്‍ നേരിയ മിടിപ്പുണ്ടെന്ന് മനസ്സിലായതോടെ ഹബക് അവനെ നെഞ്ചോട് ചേര്‍ത്ത് ഓടി. ആ കുട്ടി തന്‍റെ കയ്യില്‍ മുറുക്കിപ്പിടിച്ചത് അറിഞ്ഞു. പകര്‍ത്തിയ ഹബക് കുട്ടിയെ രക്ഷിക്കാന്‍ ഓടുന്ന ചിത്രം ഹൃദയഭേദകമാണ്. മറ്റൊരു ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അല്‍റാഗബാണ് ആ ചിത്രം പകര്‍ത്തിയത്.

കുരുന്നിന്‍റെ മൃതദേഹം കണ്ട് ഹബക് പൊട്ടിക്കരയുന്ന മറ്റൊരു ചിത്രവും നൊമ്പരപ്പെടുത്തും. ഹബകിന്‍റെ സഹപ്രവര്‍ത്തകനാണ് ഈ ചിത്രം പകര്‍ത്തിയത്. മുട്ടുകുത്തിയിരുന്ന് ഹബക് തേങ്ങുന്നത് ചിത്രത്തില്‍ കാണാം. വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ നിന്നാണ് ഈ രംഗം.

Tags:    

Similar News