യമനില്‍ ഏഴ് മില്യണിലധികം കുട്ടികള്‍ ഗുരുതര പട്ടിണിയിലെന്ന് യു.എന്‍ മുന്നറിയിപ്പ്
ഏഴ് മില്യണിലധികം കുട്ടികള്‍ യമനില്‍ ഗുരുതര പട്ടിണിയെ അഭിമുഖീകരിക്കുന്നുണ്ടെന്ന് യു.എന്‍ മുന്നറിയിപ്പ്. തുടര്‍ച്ചയായ യുദ്ധം രാജ്യത്തെ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു.
അഞ്ച് വയസ്സിന് താഴെയുള്ള 1.8 മില്യണ്‍ കുട്ടികള്‍ ഗുരുതര പോഷകാഹാര കുറവ് നേരിടുണ്ടെന്നും 400000 ത്തിലധികം കുട്ടികള്‍ അതി കഠിന പോഷകാഹാര കുറവ് നേരിടുണ്ടെന്നും യുനിസെഫ് റീജിയണല്‍ ഡയറക്ടര്‍ ഗീര്‍ട് കപ്പേലേര്‍ പറഞ്ഞു.
പതിനാല് മില്യണ്‍ ജനങ്ങളില്‍ പോഷകാഹാര കുറവ് നേരിടുന്ന പകുതിയധികം പേരും കുട്ടികളാണെന്നും കപ്പേലര്‍ പറയുന്നു. ‘യുദ്ധം നിര്‍ത്തിയത് കൊണ്ട് മാത്രം കാര്യമില്ല’; മൂന്ന് വര്‍ഷത്തെ സൗദി ഹൂതി ഏറ്റുമുട്ടല്‍ സൂചിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
‘ഇവിടെ വേണ്ടത് യുദ്ധം അവസാനിപ്പിച്ച് ജനങ്ങളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയുള്ള സര്‍ക്കാര്‍ സംവിധാനം പുനസ്ഥാപിക്കുക എന്നതാണ്’; കപ്പേലര്‍ പറഞ്ഞു.
കാലങ്ങളായി വികസ്വര രാജ്യമായിരുന്ന രാജ്യത്തെ യുദ്ധത്തിലൂടെ വീണ്ടും തകര്‍ക്കുകയായിരുന്നെന്നും കപ്പേലര്‍ പറയുന്നു. അറബ് ലോകത്തെ ദരിദ്ര രാജ്യമാണ് യമനിപ്പോള്‍. യമനില്‍ സമാധാനം പുന സ്ഥാപിക്കാന്‍ യു.എന്‍ മുന്നിട്ടറങ്ങണമെന്നും കപ്പേലര്‍ ആവശ്യപ്പെട്ടു. 6000 ത്തിലധികം കുട്ടികള്‍ 2015 മുതല്‍ കൊലപ്പെടുകയോ ഗുരുതര പരിക്ക് പറ്റുകയോ ചെയ്യുന്നുണ്ട്. ‘ഇത്രയും കണക്കുകള്‍ മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ, പക്ഷേ മരണ സംഖ്യ ഇതിലും എത്രയോ കൂടുതലാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്’; അദ്ദഹം പറഞ്ഞു.
2015 തൊട്ട് ഏകദേശം 10000 ത്തിന് മുകളില്‍ ആളുകള്‍ കൊല്ലപ്പെടുന്നുണ്ടന്നും യമനിന്റെ മൂന്നില്‍ ഒന്ന് ജനസംഖ്യയായ 22 മില്യണ്‍ ജനങ്ങള്‍ ഭക്ഷണം കിട്ടാതെ പട്ടിണിയിലാണെന്നും യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.