ചൈന എക്സ്പ്രസ് ഹൈവേ വാഹനാപകടം: മരിച്ചവരുടെ എണ്ണം 15 ആയി

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ നിയന്ത്രണം വിട്ട ട്രയിലര്‍ കാറുകളിലിടിച്ചാണ് അപകടം നടന്നത്.

Update: 2018-11-05 03:35 GMT
Advertising

ചൈനയില്‍ എക്സ്പ്രസ് ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച പ്രാദേശിക സമയം 9:30നാണ് അപകടം നടന്നത്.

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ നിയന്ത്രണം വിട്ട ട്രയിലര്‍ കാറുകളിലിടിച്ചാണ് അപകടം നടന്നത്. ലാന്‍ഷോഹൈക്കോ എക്സ്പ്രസ് ഹൈവേയില്‍ ടോള്‍ ഗേറ്റ് കടക്കാന്‍ കാത്തിരുന്ന വാഹന വ്യൂഹത്തിലേക്ക് ട്രയിലര്‍ ഇടിച്ച് കയറുകയായിരുന്നു. നിരവധി വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്ക് പരുക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലര്‍ ആശുപത്രി വിട്ടിട്ടുണ്ട്. അപകട സമയത്ത് ടോള്‍ ഗേറ്റിലെ മൂന്ന് വരികളും വാഹനങ്ങളാല്‍ നിറഞ്ഞിരുന്നു. ഇത് അപകടത്തിന്റെ ത്രീവ്രത വര്‍ധിക്കാന്‍ കാരണമായതായി ദൃക്സാക്ഷി പറഞ്ഞു.

ട്രക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പറയാന്‍ സാധിക്കുകയുള്ളു എന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News