മനുഷ്യ വിസര്‍ജ്യം സംസ്കരിക്കുന്നതിന് പുതിയ സാങ്കേതികവിദ്യയുമായി ബില്‍ഗേറ്റ്സ്

വെള്ളം ഉപയോഗിക്കാതെ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിസര്‍‌ജ്യത്തെ വളമാക്കി മാറ്റുന്നതിന് സഹായിക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. 

Update: 2018-11-07 06:26 GMT
Advertising

മനുഷ്യ വിസര്‍ജ്യം സംസ്കരിക്കുന്നതിന് പുതിയ സാങ്കേതികവിദ്യയുമായി ബില്‍ഗേറ്റ്സ്. വെള്ളം ഉപയോഗിക്കാതെ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിസര്‍‌ജ്യത്തെ വളമാക്കി മാറ്റുന്നതിന് സഹായിക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. ചൈന ഫസ്റ്റ് ഇന്‍റര്‍നാഷണല്‍ എക്സോപോയിലാണ് പുതിയ സാങ്കേതിക വിദ്യ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് പ്രദര്‍ശിപ്പിച്ചത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ വിസര്‍‌ജ്യം വളമാക്കി മാറ്റുന്നതാണ് സാങ്കേതിക വിദ്യ.

നിലവിലുള്ള ടോയിലെറ്റുകളില്‍ വെള്ളത്തോടൊപ്പം വിസര്‍ജ്യം പോവുകയാണ്. എന്നാല്‍ ഈ ടോയ്‌ലെറ്റിന് ഓടകള്‍ ഇല്ല. ഇതില്‍ വെള്ളവും ഖരവും ആയി മാറും. മിക്ക സമയത്തും ഇത് രാസപ്രവര്‍ത്തനത്തിലൂടെ കത്തിച്ച് കളയുകയാണ് ചെയ്യുക. ഇത് ദുര്‍ഗന്ധവു അസുഖവും ഉണ്ടാക്കില്ല. ശൌചാലയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം അഞ്ച് വയസിന് താഴെ പ്രായമുള്ള 5 ലക്ഷത്തോളം കുട്ടികളാണ് പ്രതിവര്‍ഷം മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമില്ലാത്ത മലവിസര്‍ജനം വലിയ സാമ്പത്തിക ബാധ്യതയാണ്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും അസുഖം ഉണ്ടാക്കുന്നു. 22300 കോടിയോളം ഡോളറാണ് ഇത്തരത്തില്‍ ഉപയോഗിക്കേണ്ടി വരുന്നത്. വര്‍ഷങ്ങളുടെ ഗവേഷണത്തിന്റെ ഫലമായിട്ടാണ് ഇത്തരത്തില്‍ ഒരു ടോയിലറ്റ് പുറത്തിറക്കിയത്. 20 കോടിയോളം യു എസ് ഡോളര്‍ പദ്ധതിക്കായി ചെലവ് വന്നു. വിവിധ മോഡലുകളില്‍ ഉള്ള ടോയിലറ്റുകള്‍ ഉണ്ട്. എന്നാല്‍ ഇവയിലെല്ലാം ജലവും ഖരമാലിന്യവും വേര്‍തിരിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുക. വെള്ളം ഉപയോഗിക്കുന്ന പരമ്പരാഗത മോഡലില്‍ നിന്നുള്ള മാറ്റത്തെ 1970 ല്‍ കമ്പ്യൂട്ടറിന്റെ പിറവിയോടാണ് ബില്‍ഗേറ്റ്സ് ഉപമിക്കുന്നത്. ആഗോള വത്കരണവും സ്വതന്ത്ര വ്യാപരക്കരാറുമാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കാന്‍ സഹായിച്ചതെന്നും ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യപാര യുദ്ധം ശക്തമായിരിക്കെയാണ് ബില്‍ഗേറ്റ്സിന്റെ ചൈന സന്ദര്‍ശനം.

Tags:    

Similar News