അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് ചൈന

രണ്ടു രാജ്യങ്ങള്‍ക്കും യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ധാരണയിലെത്താമെന്നും ചൈനീസ് വൈസ് പ്രസിഡന്‍റ് വാങ് ക്വിഷാന്‍ പറഞ്ഞു.

Update: 2018-11-07 03:52 GMT
Advertising

അമേരിക്കയുമായി നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ചൈന. രണ്ടു രാജ്യങ്ങള്‍ക്കും യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ധാരണയിലെത്താമെന്നും ചൈനീസ് വൈസ്പ്രസിഡന്‍റ് വാങ് ക്വിഷാന്‍ പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന വ്യാപാര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനക്ക് ഇക്കാര്യത്തില്‍ തുറന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400ലധികം ആളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചൈനീസ് വൈസ് പ്രസിഡന്‍റ് കൂടുതലായും സംസാരിച്ചത് അമേരിക്കയും ചൈനയും വ്യാപാരബന്ധം മെച്ചപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ്. ചൈനയും അമേരിക്കയും വിവിധ കാര്യങ്ങളില്‍ യോജിച്ച് മുന്നോട്ട് പോകേണ്ട സമയമാണെന്നും പരസ്പരം തര്‍ക്കിച്ച് നില്‍ക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്‍റിന്‍റെ പ്രതികരണത്തെ വലിയ പ്രാധ്യാന്യത്തോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം അവസാനിപ്പിക്കുന്നതിനായുള്ള നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഇനി ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാട് നിര്‍ണായകമാകും.

Tags:    

Similar News