അഞ്ചാമത് ലോക ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിന് ചൈനയില്‍ തുടക്കമായി
കിഴക്കന്‍ ചൈനയിലെ സിഞ്ചിയാങ് പ്രവിശ്യയിലെ നദീതീര പട്ടണമായ വുഷാനാണ് വേദി. എഴുപതിലധികം രാജ്യങ്ങളില്‍ നിന്ന് 1,500ലധികം അതിഥികളാണ് പങ്കെടുക്കുന്നത്.
അഞ്ചാമത് ലോകഇന്റര്‍നെറ്റ് കോണ്‍ഫറന്‍സിന് ചൈനയില്‍ തുടക്കമായി. കിഴക്കന്‍ ചൈനയിലെ സിഞ്ചിയാങ് പ്രവിശ്യയിലെ നദീതീര പട്ടണമായ വുഷാനാണ് വേദി. എഴുപതിലധികം രാജ്യങ്ങളില്‍ നിന്ന് 1,500ലധികം അതിഥികളാണ് പങ്കെടുക്കുന്നത്.
ചൈനീസ് പ്രസിഡന്റ ഷീ ജിങ് പിങിന്റെ അഭിനന്ദന ലേഖനം വായിച്ച് കൊണ്ടാണ് സംഘാടകര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്.ലോകം വിശാലവും ആഴമേറിയതുമായ ശാസ്ത്ര സാങ്കേതിക വ്യാവസായിക വിപ്ലവത്തിലൂടെ കടന്ന് പോകുകയാണെന്ന് ഷി ജിങ് പിങ് കത്തിലൂടെ പറഞ്ഞു.
ഡിജിറ്റല്‍ സമ്പത് വ്യവസ്ഥ വേഗത്തിലാക്കാന്‍ പരിശ്രമിക്കണമെന്നും ആഗോള ഇന്റര്‍നെറ്റ് സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ലോകത്തിലെ എല്ലാ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് വേണ്ടി വിശാലമായ പവലിയന്‍ തന്നെ ഒരുക്കിയിരുന്നു. ഇവിടെ വിവിധ തരത്തിലുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. ഈ സേവനങ്ങള്‍ ഉപയോഗിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി. പുതിയ ടെക്നോളജിയെ പരിജയപ്പെടുത്തി കൊടുക്കാനും കമ്പനികള്‍ മുന്നിലുണ്ടായിരുന്നു. സൈബര്‍ മേഖലയില്‍ എല്ലാ രാജ്യങ്ങളും പരസ്പര വിശ്വാസവും സഹകരണവും ആര്‍ജിക്കണമെന്നും ചൈനീസി പ്രസിഡന്റ് പറഞ്ഞു.