ചൈനയിൽ തൊഴിലാളികളെ മൂത്രം കുടിക്കാൻ നിർബന്ധിപ്പിക്കുന്നു

ശമ്പളം ഒരു മാസം വരെ തടഞ്ഞു വെക്കുന്നുവെന്നും ചൈനീസ് സോഷ്യൽ മീഡിയകൾ പുറത്തുവിട്ട വീ‍‍‍ഡിയോകളും ചിത്രങ്ങളും പറയുന്നു

Update: 2018-11-08 11:47 GMT
Advertising

ചൈനയിലെ ബെയ്ജിങ്ങിൽ വീട് പുനർനിർമ്മാണ കമ്പനികളിലെ തൊഴിലാളികളെ ജോലിയിൽ പരാജയപ്പെടുന്നപക്ഷം മൂത്രം കുടിക്കാനും പാറ്റകളെ തിന്നാനും നിർബന്ധിക്കുന്നു. കൂടാതെ ബെൽറ്റ് കോണ്ട് അടിക്കുകയും ചെയ്യുന്നു. മറ്റുചിലരെ മൊട്ടയടിക്കാനും, ടോയ്ലറ്റിൽ നിന്ന് വെള്ളം കുടിക്കാനും നിർബന്ധിക്കുന്നു. ശമ്പളം ഒരു മാസം വരെ തടഞ്ഞു വെക്കുന്നുവെന്നും ചൈനീസ് സോഷ്യൽ മീഡിയകൾ പുറത്തുവിട്ട വീ‍‍‍ഡിയോകളും ചിത്രങ്ങളും പറയുന്നു.

മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗുയിഹോയിൽ കമ്പനി ഉപേക്ഷിച്ച തൊഴിലാളികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലതർ ഷൂ ധരിക്കാതെ പ്രവർത്തിക്കുന്നവർക്കും, ജോലിയിൽ പരാജയപ്പെട്ട ജോലിക്കാർക്ക് 50 യുവാൻ (ഏകദേശം 500ൽ കൂടുതൽ ഇന്ത്യൻ രൂപ) പിഴ ചുമത്തി. എന്നാൽ ഈ വർഷം ആരംഭിച്ച ശിക്ഷയുടെ അടിസ്ഥാനത്തിൽ മിക്ക ജീവനക്കാരും തുടരാൻ തന്നെ തീരുമാനിച്ചതായി മാധ്യമങ്ങൾ പറയുന്നു.

Full View

മറ്റുള്ളവരെ അപമാനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കമ്പനിയിലെ മൂന്നു മാനേജർമാരെ അഞ്ചു മുതൽ പത്തു ദിവസം വരെ ജയിലിലടച്ചതായി ലോക്കൽ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

ചൈനയിലെ തൊഴിൽ വ്യവസ്ഥകൾ പലപ്പോഴും കർക്കശമായതാണെന്ന് ആക്ടിവിസ്റ്റുകൾ വിമർശനമുന്നയിക്കാറുണ്ട്. തൊഴിലാളികൾ കുറഞ്ഞ വേതനത്തിൽ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവരും, മാത്രമല്ല അവർ ഇടുങ്ങിയ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതും. ചെറിയ കാര്യങ്ങൾക്ക് പോലും ഗുയിഹോയി കമ്പനി തൊഴിലാളികളെ ശിക്ഷിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Similar News