സെനറ്റിലെ ആധിപത്യം തന്‍റെ വിജയമെന്ന് ഡോണള്‍ഡ് ട്രംപ്

ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

Update: 2018-11-08 04:14 GMT
Advertising

സെനറ്റിലെ ആധിപത്യം തന്‍റെ വിജയമാണെന്നും ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് തന്‍റെ നിലപാട് അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുന്നതും കാണാമായിരുന്നു.

രാജ്യത്തിന്‍റെ അടിസ്ഥാന വികസനം, വ്യാപാരം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം. എന്നാല്‍ തനിക്കെതിരായ അന്വേഷണങ്ങളില്‍ ഡെമോക്രാറ്റുകള്‍ ഇടപെട്ടാല്‍ അത് യുദ്ധസമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പതിവ് പോലെ ഇക്കുറിയും മാധ്യമപ്രവര്‍ത്തകരോടുളള രോഷ പ്രകടനം തുടര്‍ന്നു. സിഎന്‍എന്‍ ലേഖകനെ കഴിവുകെട്ടവനെന്നും മര്യാദയില്ലാത്തവനെന്നും ആക്ഷേപിച്ചു.

Tags:    

Similar News